2011, നവംബർ 28, തിങ്കളാഴ്‌ച


വെയില്‍ ഉരുകിവീഴുമ്പോള്‍.......


വെയില്‍ മുറ്റത്ത്‌ ഉരുകി വീഴുകയാണ`!ഒരു കൃഷ്ണ തുളസി പോലുമില്ലാത്ത മുറ്റം!വീടിന്റെ ഉമ്മറത്തിണ്ണയില്‍ മുത്തശ്ശി ഒരു പതിവു കാഴ്ചപോലിരിപ്പുണ്ട്‌.അവര്‍ ആരെയും പ്‌ രാകുകയല്ലെങ്കിലും അങ്ങനെയേ തോന്നൂ.....

ഉണ്ണിക്കുട്ടന്റെ ക്യ്യില്‍ കരിക്കട്ടയും ഇഷ്ടികക്കഷ്ണ്‍ങ്ങളും പച്ചിലയുമൊക്കെയുണ്ട്‌.അവനെയാകെ വിയര്‍പ്പും ചെളിയുമാണ`.അവധിദിനം ആഘോഷിച്ച്‌ തിമര്‍ക്കുകയാണവന്‍!അവന്‍ വീടിന്റെ മുഷിഞ്ഞ ഭിത്തിയില്‍ ഒരു കൊച്ചു വീട്‌ വരച്ചു തീര്‍ത്തിട്ടുണ്ട്‌.ആ വീടിന്റെ മുറ്റത്ത്‌ പേരറിയാത്ത കുറെ ചെടിക്ലും ആ ചെടികളിലൊക്കെ നിറയെ പൂക്കളും അവന്‍ വരച്ചു ചേര്‍ത്തു.അവന്‍ താന്‍ വരച്ച ചിത്രത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടു നില്‍ക്കെ,ആവിടെ നിന്നോ കുറെ പൂമ്പാറ്റകള്‍ പാറിവന്ന് തേന്‍ തേടി ആ പൂക്കളില്‍ ഇരുന്നു!


ഉണ്ണിക്കുട്ടന്‍ അതു കണ്ടതും, വലിയവായിലെ കരഞ്ഞും കൊണ്ട്‌ മുത്തശ്ശിയുടെ അടുത്തേക്കോടിച്ചെന്നു.മുത്തശ്ശി അവനെ വാരിയണച്ചും കൊണ്ട്‌ ചോദിച്ചു.എ ന്തിനാ....എ ന്തിനാണെന്റെ ഉണ്ണിക്കണ്ണന്‍ കരയണത്‌?എ ന്തു കണ്ടിട്ടാണെന്റെ ഉണ്ണിക്കണ്ണന്‍ പേടിച്ചത്‌?


ആസുരകാലത്തിന്റെ വരവ്‌ നേരില്‍ക്കണ്ട അവന്റെ ഭീതി,ആ കണ്ണുകളില്‍ നിന്നും വയിച്ചെടുക്കുവാനുള്ള കഴിവ്‌ പാവം മുത്തശ്ശിക്കില്ലായിരുന്നു.പൂക്കളില്ലാത്ത,പൂമ്പാറ്റകള്‍ക്ക്‌ തേന്‍ കിട്ടത്ത ഒ രു കാലമോ.......ഉണ്ണിക്കുട്ടന്‍ ഏെങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു.


മുത്തശ്ശി പിന്നെയും പിന്നെയും അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.എ ന്തിനാ....എ ന്തിനാണെന്റെ ഉണ്ണിക്കണ്ണന്‍ കരയണത്‌.........? എ ന്തു കണ്ടിട്ടണെന്റെ ഉണ്ണിക്കണ്ണന്‍ പേടിച്ചത്‌......?

Posted by ERAMALLOOR SANILKUMAR


വാതില്‍


വാതില്‍ എ ല്ലാവര്‍ക്കുമായി തുറന്നും അടച്ചും അതിന്റെ വിജഗിരികളും കൊളുതുകളും ഇളകിത്തുടങ്ങിയത്‌ ആപ്പോഴാണാവോ? ആ ശാരിയെ വിളിച്ച്‌ എ ല്ലാം ഒന്നു നേരെയാക്കണമെന്ന് എ ന്നും കരുതാരുണ്ട്‌. നാളെയാകട്ടെ എ ന്നു കരുതി നീണ്ടു പോയതാണ`!
ദാ,ഇന്നു കാലത്ത്‌ വാതില്‍ തുറന്നതും അതുണ്ട്‌ വിജാഗിരികള്‍ പറിഞ്ഞ്‌ താഴേയ്ക്കു വീണു!
ഇനിയെങ്ങനെ വാതില്‍ പൂട്ടും....!
ഇനിയെങ്ങനെ ധൈര്യമായി പുറത്തുപോയി വരും.......!
ഇനിയെങ്ങനെ ഈ വീട്ടില്‍ സുരക്ഷിതനാകും........!
ശരിക്കും , ദാ,ഇപ്പോഴാണ` ഒരു ആശാരിയെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചു തുടങ്ങിയത്‌!

Posted by ERAMALLOOR SANILKUMAR


മോക്ഷം
അവള്‍ കടത്തിണ്ണയില്‍
കുഞ്ഞിനെ ഉറക്കിക്കിടത്തി.
പിന്നെ,
ഇരുളിന്റെ മറവില്‍
അയാളെ മുലയൂട്ടിത്തുടങ്ങി.
അവളൊരു പൂതനയല്ലെന്ന്
അയാള്‍ക്ക്‌ അറിയാമായിരുന്നു.
എ ന്നിട്ടും,
മുലകുടിച്ച്‌ കുടിച്ച്‌
അയാളൊരു
കൃഷ്ണനായി!

posted by ERAMALLOOR SANILKUMAR


തടവ്‌
ഇല്ല,ഈയിടെയായി
ഞാന്‍ പുറത്ത്‌ പോകാറേയില്ല.
വഴി നടക്കാനും പാലം കടക്കാനും
ചുങ്കം കൊടുക്കണം.
ചുങ്കം കൊടുക്കാനും
ചുങ്കം കൊടുത്ത്‌ മുടിയാനും
എ ന്തെങ്കിലുമൊക്കെ വേണ്ടേ,കയ്യില്‍!
ചുങ്കക്കാരുടെ നാട്ടില്‍
സുഹൃത്തേ,എ നിക്ക്‌ സ്വാതന്ത്ര്യം വേണ്ട!]

posted by ERAMALLOOR SANILKUMAR

7 അഭിപ്രായങ്ങൾ:

 1. എന്റെ വീക്ഷണ കോണിൽ ..ആദ്യ കഥ കൊള്ളാം...നന്നായി പറഞ്ഞു...

  തടവ്, ആശാരി എന്നിവ അത്ര ഏശിയില്ല. . എന്നു തോന്നി..

  താങ്കൾക്ക് നല്ല കഴിവുണ്ട്.. കുറച്ചു കൂടി ശ്രമിച്ചാൽ വളരെ നല്ല കഥകൾ എഴുതാൻ കഴിയും..ഭാവുകങ്ങൾ നേരുന്നു..അടുത്തത് വളരെ നന്നാക്കുക... താങ്കൾ ഒരു പാട് നല്ല കഥകൾ എഴുതിയിട്ടുണ്ടാകാം..ഒരു പക്ഷെ ബ്ളൊഗിൽ ഹരിശ്രീ കുറിച്ചിട്ടേ ഉണ്ടാവുകയുള്ളൂവെന്ന് തോന്നുന്നു..ഭാവിയിൽ നല്ല രചനകൾ പ്രതീക്ഷിക്കുന്നു..!.. വിമർശനം മോശമായി കരുതരുതേ... ഞാൻ നല്ല ഒരു കഥാകാരനോ അല്ലെങ്കിൽ കവിത എഴുതുന്നവനോ അല്ല.. എന്റെ വായനയിൽ തോന്നിയത് പറഞ്ഞുവെന്നേ ഉള്ളൂ. മറ്റുള്ളവർക്ക് ചിലപ്പോൾ അഭിപ്രായം വേറെ ആയിരിക്കാം..
  അതിനാൽ വിമർശനം നല്ലതായി കരുതി തുടരുക ജൈത്രയാത്ര!... ഉത്തമമായ കഥ ജനിക്കട്ടേ

  മറുപടിഇല്ലാതാക്കൂ
 2. ചെങ്ങാതീ.....വായിച്ചു........മോക്ഷം ഇഷ്ടമായി.....തടവിലും നല്ലവായനക്കുള്ള മരുന്നുണ്ട്....
  എഴുത്ത് തുടരുക....അഭിനന്ദനങ്ങള്‍.........

  മറുപടിഇല്ലാതാക്കൂ
 3. പ്രിയ സനല്‍ സാര്‍ വായിച്ചു. ഓരോന്നോരോന്നായി പോസ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത്. നമ്മുടെ ഇന്‍ലാന്റ് മാസികയായി തുടങ്ങിയ “ഉറവ“ ബൂലോകത്തും അതിന്റെ മുദ്ര പതിപ്പിക്കട്ടെയെന്ന് ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ സുഹൃത്തേ,
  ബ്ലോഗ് വായിച്ചു.നന്നായിട്ടുണ്ട്.എല്ലാ വിധ ആസംസകളും.

  മറുപടിഇല്ലാതാക്കൂ
 5. വിത്യസ്ത തലങ്ങളിലുള്ള അര്‍ത്ഥസംപുഷ്ടമായ നാലുകഥകള്‍,.
  വെയില്‍ ഉരുകിവീഴുമ്പോള്‍,വാതില്‍,മോക്ഷം,തടവ്.
  ചെറിയ വാക്കുകളില്‍ ധ്വനിപ്പിക്കുന്ന ചിന്താംശങ്ങള്‍!!,!
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 6. "എ ന്തെങ്കിലുമൊക്കെ വേണ്ടേ,കയ്യില്‍!"

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ